ഈശ്വർ മാൽപെ ഗംഗാവാലി പുഴയിൽ; അക്കേഷ്യ തടികഷണം കണ്ടെടുത്തു
Saturday, September 21, 2024 11:47 AM IST
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായി മുങ്ങൽ വദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവാലി പുഴയിലിറങ്ങി. ഈശ്വർ മാൽപെ പുഴയിൽ നിന്നും അക്കേഷ്യ തടിക്കഷണം മുങ്ങിയെടുത്തു. അർജുൻ ലോറിയിൽ കൊണ്ടുവന്ന മരകഷണങ്ങളാണിത്.
നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണിതെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു. നിലവിൽ തിരച്ചിൽ നടത്താൻ പുഴയിലെ സാഹചര്യം അനുകൂലമാണ്.
നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയിന്റുകളിലാണ് ഡ്രഡ്ജറും കാമറയും ഉപയോഗിച്ചുളള തിരച്ചിൽ നടക്കുന്നത്. സ്ഥലത്ത് അർജുന്റെ സഹോദരിയും എത്തിയിട്ടുണ്ട്.