തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. ഇ​ന്നു മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്നും ശ​നി​യാ​ഴ്ച​യും ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദം സ്ഥി​തി​ചെ​യ്യു​ന്നു. വ​ട​ക്കു ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ​ശ്ചി​മ ബം​ഗാ​ൾ, വ​ട​ക്ക​ൻ ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തി​ന് സ​മീ​പം തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തു​ട​ർ​ന്നു​ള്ള മൂ​ന്ന്- നാ​ല് ദി​വ​സ​ങ്ങ​ളി​ൽ പ​ശ്ചി​മ ബം​ഗാ​ൾ, വ​ട​ക്ക​ൻ ഒ​ഡി​ഷ, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്‌​ഗ​ഡ് മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ഏ​ഴു ദി​വ​സം വ്യാ​പ​ക​മാ​യി നേ​രി​യ/ ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്നും ശ​നി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല. ഇ​ന്ന് മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ​യും തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ൾ, മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ൾ, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ, തെ​ക്ക​ൻ ത​മി​ഴ് നാ​ട് തീ​രം, അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ, മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ൾ, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ, മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ​യും തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ​യും ഭാ​ഗ​ങ്ങ​ൾ, ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​രം, ആ​ൻ​ഡ​മാ​ൻ ക​ട​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.