അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളത്; സമഗ്ര അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം
Wednesday, September 4, 2024 6:06 PM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ ആരോപണം ഗൗരവമുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ആരോപണ വിധേയൻ ഭരണ രംഗത്തെ പ്രമുഖനാണ്. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണ്. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നുതന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തിൽ തന്നെ അതിനെ കാണണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണം. ഗൗരവമായി ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.