ന്യൂ​ഡ​ൽ​ഹി: പി.​വി.​അ​ൻ​വ​ര്‍ എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ഇ​ത് മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി നേ​താ​ക്ക​ളും ചേ​ർ​ന്ന് ഒ​ത്തു​തീ​ര്‍​പ്പാ​ക്കേ​ണ്ട​ത​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.സു​രേ​ന്ദ്ര​ൻ. അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി ത​യ​റാ​ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യാ​കെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ന്‍​വ​ര്‍ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റേത് നി​ഗൂ​ഢ​മാ​യ മൗ​ന​മാ​ണ്. ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ ന​ട്ടെ​ല്ല് വാ​ഴ​പ്പി​ണ്ടി​യാ​യി മാ​റി.

ആ​രോ​പ​ണവി​ധേ​യ​രാ​യ​വ​രെ താ​ക്കോ​ല്‍ സ്ഥാ​ന​ങ്ങ​ളി​രു​ത്തി നീ​തി​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് അ​ൻ​വ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍ എംഎൽഎക്ക് മ​റ്റെ​ന്തെ​ങ്കി​ലും കാ​ര്യം സാ​ധി​ക്കാ​നു​ണ്ടെ​ന്ന് ക​രു​തേ​ണ്ടി​വ​രു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.