പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല; ഉത്തരവിറങ്ങി
Tuesday, September 3, 2024 6:48 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല പ്രേംകുമാറിന് നൽകി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്.സന്തോഷാണ് ഉത്തരവിറക്കിയത്.
നിലവില്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് പ്രേം കുമാർ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന് രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്.
ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്ത് മുന്‍കൂർ ജാമ്യം തേടിയിട്ടുണ്ട്.