കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെ; ജാമ്യഹർജിയുമായി രഞ്ജിത്ത് ഹൈക്കോടതിയില്‍
Tuesday, September 3, 2024 12:33 PM IST
കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് ഹൈക്കോടതിയില്‍. തന്നെ കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
താന്‍ നിരപരാധിയാണ്. പരാതികാരിയായ നടിയെ സിനിമയിലേക്ക് തെരഞ്ഞെടുക്കാത്തതിലെ നീരസമാണ് ആരോപണത്തിന് അടിസ്ഥാനം. പരാതി നല്‍കിയത് 15 വര്‍ഷത്തിനുശേഷമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചെന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം. നടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ -മെയിൽ ആയി നൽകിയ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരേ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പ് പ്രകാരമാണ് കേസ്.