ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി; മറ്റൊരാൾക്ക് വിറ്റെന്ന് യുവതി
Monday, September 2, 2024 2:50 PM IST
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ കുഞ്ഞിനെയാണ് കാണാതായത്.
കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിന്ജന്മം നൽകിയത്. ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം.
തുടർന്ന് ആശാ പ്രവർത്തക വീട്ടിൽ എത്തിയപ്പോൾ ഇവർ കുഞ്ഞിനെ കാണിക്കാൻ തയാറായില്ല. പിന്നാലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യാമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.