നടിമാരുടെ വെളിപ്പെടുത്തലുകള്‍ ഷോ; വയനാട് ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ശാരദ
Monday, September 2, 2024 10:02 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്ന് നടിയും കമ്മിറ്റി അംഗവുമായ ശാരദ. റിപ്പോർട്ട് ചർച്ചയാക്കുന്നത് എന്തിനാണെന്നും ശാരദ ചോദിച്ചു.
അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓർമയില്ല. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു.
റിപ്പോര്‍ട്ടിനെ കുറിച്ച് ജസ്റ്റിസ് ഹേമ തന്നെ പറയട്ടെ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു.
അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.