റഷ്യയിലെ ഹെലികോപ്റ്റര്‍ അപകടം: 17 മൃതദേഹങ്ങള്‍ കണ്ടെത്തി
Sunday, September 1, 2024 5:31 PM IST
മോസ്കോ: റഷ്യയിലെ കാംചത്കയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം അറിയിച്ചത്.
എംഐ8 ടി ഹെലികോപ്റ്ററാണ് തകർന്നുവീണത്. 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
വച്ച്കസെറ്റ്സ് അഗ്നിപര്‍വതത്തിനു സമീപമാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറും ആണ് ഈ പ്രദേശം.
1960കളില്‍ രൂപകല്പന ചെയ്ത ഇരട്ട എന്ജിന് ഹെലികോപ്റ്ററാണ് എംഐ8. റഷ്യയിലും അയല്‍രാജ്യങ്ങളിലും വ്യാപകമായി ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. ഓഗസ്റ്റ് 12ന്, 16 പേരുമായി ഒരു എംഐ 8 ഹെലികോപ്റ്റര്‍ റഷ്യയിലെ കംചത്കയില്‍ തകര്‍ന്നു വീണിരുന്നു.