ചെന്നൈ: മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് നടൻ രജനികാന്ത്. തമിഴ് സിനിമയിലും ഇത്തരം സമിതി വേണോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ശ്ബു ആവശ്യപ്പെട്ടു. ത​മി​ഴി​ലും ഹേ​മ ക​മ്മി​റ്റി മാ​തൃ​ക​യി​ൽ സ​മി​തി​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ടാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​ൻ വൈ​കി​യ​ത്. ഇ​ത് പു​റ​ത്തു​വ​ന്ന​തോ​ടെ പ​ല പു​രു​ഷ​ന്മാ​രു​ടെ​യും ഉ​റ​ക്കം ന​ഷ്ട​മാ​യി. മു​കേ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.