അർത്തുങ്കലിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
Saturday, August 31, 2024 9:42 PM IST
ആലപ്പുഴ: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ആലപ്പുഴയിലെ അർത്തുങ്കലിലാണ് സംഭവം. അരൂർ ശാന്തിനിവാസിൽ വിനോദ് (28), ചന്തിരൂർ കൊടിക്കുറത്തറ സഞ്ചു (27) എന്നിവരാണ് പിടിയിലായത്.
ഇവരുടെപക്കൽനിന്ന് ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അർത്തുങ്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പ്രദേശത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.