കാരവാനിൽ രഹസ്യ ക്യാമറ; യോഗം വിളിച്ച് ഫെഫ്ക
Saturday, August 31, 2024 8:35 PM IST
കൊച്ചി : സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യ ക്യാമറയുണ്ടെന്ന നടി രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടപടിയുമായി ഫെഫ്ക.
സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ ഫെഫ്ക കാരവാൻ ഉടമകളുടെ യോഗം വിളിച്ചു. അടുത്ത വെള്ളിയാഴ്ച രാവിലെ 11 ന് കൊച്ചിയിൽ യോഗം ചേരാനാണ് തീരുമാനം.
കാരവാനിലെ രഹസ്യ ക്യാമറയിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുണ്ട്. സെറ്റില്‍ ചില പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കാണുന്നുണ്ടെന്നും നടി രാധിക വെളിപ്പെടുത്തിയിരുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങി.