റാ​വ​ല്‍​പി​ണ്ടി: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ പാ​കി​സ്ഥാ​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ പാ​ക്ക്പ​ട 274 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

അ​ഞ്ച് വി​ക്ക​റ്റ് നേ​ടി മെ​ഹി​ദി ഹ​സ​ന്‍ മി​റാ​സാ​ണ് പേ​രു​കേ​ട്ട പാ​ക്ക് ബാ​റ്റ്സ്മാ​ൻ​മാ​രെ പി​ടി​ച്ചു കെ​ട്ടി​യ​ത്. പാ​കി​സ്ഥാ​നാ​യി സെ​യിം അ​യൂ​ബ് (58), ഷാ​ന്‍ മ​സൂ​ദ് (57), അ​ഗ സ​ല്‍​മാ​ന്‍ (54) എ​ന്നി​വ​ര്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 10 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം മ​ഴ​യെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ര​ണ്ട് ടെ​സ്റ്റു​ക​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് 1-0 മു​ന്നി​ലാ​ണ്.