ഹൃദയാഘാതം; റിയാദിൽ പ്രവാസി മലയാളി മരിച്ചു
Saturday, August 31, 2024 5:33 PM IST
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറസാഖ് (55) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ റിയാദ് എക്സിറ്റ് 26 ലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.