ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി; ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസെടുത്തു
Saturday, August 31, 2024 10:00 AM IST
കോഴിക്കോട്: താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് രണ്ട് കേസുകൾ ചെയ്തത്.
കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സിനിമാ മേഖലയിലെ നാല് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇവരിൽ മറ്റ് രണ്ട് പേർ ജീവിച്ചിരിപ്പില്ല.
അമ്മ സംഘനയില്‍ അംഗത്വം നല്കണമെങ്കില് അഡ്ജസ്റ്റ്മെന്റിന് തയാറാകാൻ ആവശ്യപ്പെട്ടെന്നും മോശമായി സംസാരിച്ചെന്നുമാണ് ഇടവേള ബാബുവിനെതിരായ പരാതി. സുധീഷ് ചില യാത്രകള്‍ക്ക് ക്ഷണിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇവർ പരാതി ഉന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴിയെടുത്ത ശേഷമാണ് പരാതിയിൽ കേസെടുത്തത്.