സജി ചെറിയാൻ രാജിവെയ്ക്കണം: എൻ.കെ.പ്രേമചന്ദ്രൻ
Thursday, August 29, 2024 8:27 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. റിപ്പോർട്ട് പൂഴ്ത്തിവച്ച മന്ത്രി സജി ചെറിയാൻ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ട് പൂഴ്ത്തിയതിലെ മുഖ്യപ്രതികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമാണ്. നീതിന്യായ വ്യവസ്ഥകൾ സർക്കാർ ലംഘിച്ചിരിക്കുന്നു. പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ പുറത്തുവിടണം.
എം.മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണം. വിഷയത്തിൽ ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.