തി​രു​വ​ന​ന്ത​പു​രം: ജ​യ​സൂ​ര്യ പീ​ഡി​പ്പി​ച്ചെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര മേ​നോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. 2008 ൽ ​ബാ​ല​ച​ന്ദ്ര മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ ഒ​രു ഭാ​ഗം ചി​ത്രീ​ക​രി​ച്ച​ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​യി​രു​ന്നു.

ഇ​വി​ടെ​വ​ച്ച് ജ​യ​സൂ​ര്യ മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രു​ടേ​യും മൊ​ഴി ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം ന​ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ആ​രം​ഭി​ച്ചു. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ജ​യ​സൂ​ര്യ അ​ട​ക്കം സി​നി​മാ മേ​ഖ​ല​യി​ലെ ഏ​ഴു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ടി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ ന​ടി​യു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചൊ​വ്വാ​ഴ്ച മൊ​ഴി​യെ​ടു​ത്തി​രു​ന്നു.