സർക്കാർ സ്ത്രീപക്ഷത്ത്; മുകേഷിന്റെ രാജിയിൽ തിരക്ക് കൂട്ടരുതെന്ന് ബിനോയ് വിശ്വം
Thursday, August 29, 2024 12:00 PM IST
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷിന്റെ രാജിയിൽ തിരക്ക് കൂട്ടേണ്ട. ഇതേ ആരോപണം നിലനിൽക്കുന്ന കോൺഗ്രസ് എംഎൽഎമാർ തുടരുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതി സംബന്ധിച്ചെടുത്ത നടപടിയിൽ സര്‍ക്കാര്‍ ശരിയായ വഴിയിലാണ്. സ്ത്രീകളുടെ അന്തസും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ രാജ്യത്ത് ആദ്യമായി ഉന്നതാധികാര കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാരാണ് ഇത്.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് ഈ സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്നാണ്.
അതേസമയം മുകേഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ എക്സിക്യുട്ടീവ് യോഗം ചേരും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.