റേറ്റിംഗ് കൂട്ടാനായി കള്ളപ്രചരണങ്ങൾ നടത്തുന്നു; മാധ്യമങ്ങളെ വിമർശിച്ച് ഷംസീർ
Thursday, August 29, 2024 12:35 AM IST
ആലപ്പുഴ: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ.എൻ. ഷംസീര്‍. കേരളത്തിലെ മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും ഷംസീര്‍ ആരോപിച്ചു.
മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പര്‍വതീകരണം ശരിയായ രീതി അല്ല. ഇപ്പോൾ കുഴപ്പമില്ല. ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ചു പോകും.
കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട് ആകും. അതിനുശേഷം പുതിയതിന്റെ പിറകെ പോകുമെന്നും ഷംസീര്‍ വിമര്‍ശിച്ചു.