കൊ​ല്ലം: ഓ​ണം പ്ര​മാ​ണി​ച്ച് ഇ​ന്നുമു​ത​ൽ ചെ​ന്നൈ-​കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ ഭ​ക്ഷി​ണ റെ​യി​ൽ​വേ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കും. ഫു​ൾ ഏ​സി കോ​ച്ചു​ക​ളാ​ണ് ഈ ​സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

06043 ഡോ. ​എം. ജി .​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ഇ​ന്ന്, സെ​പ്റ്റം​ബ​ർ നാ​ല്, 11, 18, 25 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.30 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06044) കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് നാ​ളെ, സെ​പ്റ്റം​ബ​ർ അ​ഞ്ച്, 12, 19, 26 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.25 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.25 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തും.

കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.