ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് സ​ഖ്യം മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ ധാ​ര​ണ​യാ​യി. നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് 51 സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് 32 സീ​റ്റി​ലും മ​ത്സ​രി​ക്കും.

അ​ഞ്ച് സീ​റ്റു​ക​ളി​ല്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളും ത​മ്മി​ല്‍ സൗ​ഹൃ​ദ​മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്നും പി​സി​സി അ​ധ്യ​ക്ഷ​ന്‍ താ​ര​ഖ് ഹ​മീ​ദ് ക​ര്‍ അ​റി​യി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് സീ​റ്റു​ക​ളി​ൽ ഓ​രോ​ന്നി​ൽ സി​പി​എ​മ്മും പാ​ന്തേ​ഴ്‌​സ് പാ​ര്‍​ട്ടി​യും മ​ത്സ​രി​ക്കും. ശ്രീ​ന​ഗ​റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം.

90 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ജ​മ്മു​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.​ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ഒ​ന്നി​ച്ചു​പോ​രാ​ടു​മെ​ന്ന് നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ​ന്‍ ഫാ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു. വ​ര്‍​ഗീ​യ​വ​ത്ക​രി​ക്കാ​നും ഭി​ന്നി​പ്പി​ക്കാ​നും രാ​ജ്യ​ത്തെ ത​ക​ര്‍​ക്കാ​നും ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ള്‍​ക്കെ​തി​രെ ഒ​രു​മി​ച്ച് പോ​രാ​ടാ​നാ​ണ് രാ​ജ്യ​ത്ത് ഇ​ന്ത്യാ സം​ഖ്യം രൂ​പ​വ​ത്ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ര്‍​ത്തു.

സെ​പ്റ്റം​ബ​ര്‍ 18, 25, ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് എ​ന്നീ തി​യ​തി​ക​ളി​ല്‍ മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.