തി​രു​വ​ന​ന്ത​പു​രം: ന​ടി മി​നു മു​നീ​ർ ഉ​ന്ന​യി​ച്ച ലൈം​ഗി​കാ​രോ​പ​ണം നി​ഷേ​ധി​ച്ച് ന​ട​ൻ മ​ണി​യ​ൻ പി​ള്ള രാ​ജു. ആ​രോ​പ​ണ​ങ്ങ​ൾ ഇ​നി ധാ​രാ​ളം വ​രു​മെ​ന്നും പി​ന്നി​ൽ പ​ല ഉ​ദ്ദേ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ണി​യ​ൻ​പി​ള്ള രാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘം വ​ന്ന​ല്ലോ, അ​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ, ക​ള്ള​പ്പ​രാ​തി​ക​ളു​മാ​യി വ​രു​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം. ആ​രോ​പ​ണ​ങ്ങ​ൾ വ​രു​ന്ന​തി​ന് പി​ന്നി​ൽ ചി​ല​പ്പോ​ൾ മ​റ്റ് പ​ല ഉ​ദ്ദേ​ശ്യ​ങ്ങ​ളും കാ​ണും. ഇ​നി​യും ധാ​രാ​ളം ആ​രോ​പ​ണ​ങ്ങ​ൾ വ​രും. ഡബ്ല്യു​സി​സി​യു​ടെ ആ​വ​ശ്യം ശ​രി​യാ​ണ്, അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.

സി​ദ്ദി​ഖി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്ക​ണം. മി​നു മു​നീ​റി​നെ അ​റി​യാം. ‘എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി’ സി​നി​മ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ക​ണ്ടി​ട്ടു​ണ്ട്. അ​വ​രു​ടെ ആ​രോ​പ​ണം തെ​റ്റാ​ണ്. താ​ൻ തെ​റ്റു​കാ​ര​നെ​ന്ന് ക​ണ്ടാ​ൽ ത​ന്നെ​യും ശി​ക്ഷി​ക്ക​ണം. എ​നി​ക്കെ​തി​രെ​യും ആ​രോ​പ​ണം വ​രു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. അദ്ദേഹം പറഞ്ഞു.

ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ് ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ന​ടി മി​നു മു​നീ​ർ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ജ​യ​സൂ​ര്യ, മു​കേ​ഷ്, മ​ണി​യ​ന്‍പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ നോ​ബി​ള്‍, വി​ച്ചു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

അ​ഡ്ജെ​സ്റ്റ്മെ​ന്‍റു​ക​ൾ സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്ന് അ​ക​ന്നു ചെ​ന്നൈ​യി​ലേ​യ്ക്ക് താ​മ​സം മാ​റ്റേ​ണ്ടി വ​ന്നു​വെ​ന്നും മി​നു മു​നീ​ർ പ​റ​യു​ന്നു. ഞാ​ൻ ഇ​ന്ന് വ​രും വാ​തി​ൽ തു​റ​ന്ന് ത​ര​ണ​മെ​ന്ന് മ​ണി​യ​ൻ​പി​ള്ള രാ​ജു പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു മി​നു മു​നീ​റി​ന്‍റെ ആ​രോ​പ​ണം.