തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ല; ഉപദ്രവിക്കരുത്: മന്ത്രി ഗണേഷ് കുമാർ
Sunday, August 25, 2024 7:57 PM IST
തിരുവനന്തപുരം: സിനിമായുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണെന്നും തന്നെ ഉപദ്രവിക്കരുതെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ.
ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണ്. നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ല. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വേട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ വേട്ടയാടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.