ഗോ​ൾ​ഡ് കോ​സ്റ്റ്: മ​ല​യാ​ളി താ​രം മി​ന്നു മ​ണി 11 വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ ടെ​സ്റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് തോ​ൽ​വി. 45 റ​ൺ​സി​നാ​ണ് ഓ​സ്ട്രേ​ലി​യ​ൻ എ ​വ​നി​ത​ക​ൾ ഇ​ന്ത്യ​ൻ സം​ഘ​ത്തെ വീ​ഴ്ത്തി​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ജ​യി​ക്കാ​ൻ 289 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ 243 റ​ൺ​സി​ൽ അ​വ​സാ​ന ദി​നം പു​റ​ത്താ​യി. വി​ക്ക​റ്റ് കീ​പ്പ​ർ ഉ​മ ചേ​ത്രി (47), സാ​യ​ലി സാ​ത്ഖ​രെ (21) എ​ന്നി​വ​ർ നാ​ലാം​ദി​നം ജ​യ​ത്തി​നാ​യി പൊ​രു​തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഓ​സീ​സി​നാ​യി ടെ​സ് ഫ്ലി​ന്‍റോ​ഫും ചാ​ർ​ളി നോ​ട്ടും മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റും വി​ക്ക​റ്റ് വീ​ഴ്ത്തി​യ എ ​ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ മ​ല​യാ​ളി താ​രം മി​ന്നു മ​ണി ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ൽ കാ​ഴ്ച​വ​ച്ച​ത്.

സ്കോ​ർ: ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 212, ര​ണ്ടാം ഇ​ന്നിം​ഗ്സ് 260. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 184, ര​ണ്ടാം ഇ​ന്നിം​ഗ്സ് 243.