ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി പു​തി​യ ഏ​കീ​കൃ​ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ. യു​പി​എ​സ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പു​തി​യ പ​ദ്ധ​തി 2025 ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് ന​ട​പ്പാ​ക്കു​ക. 2004നു ​ശേ​ഷം എ​ൻ​പി​എ​സി​നു കീ​ഴി​ൽ വി​ര​മി​ച്ച​വ​ർ​ക്കും പു​തി​യ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​ത്ര സ​ർ​വീ​സ് ഉ​ണ്ടെ​ങ്കി​ലും മി​നി​മം പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​റ​പ്പാ​ക്കും. പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ഹി​തം 18.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തും.

അ​വ​സാ​ന വ​ർ​ഷ​ത്തെ ആ​കെ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ ശ​രാ​ശ​രി​യു​ടെ 50 ശ​ത​മാ​നം പെ​ൻ​ഷ​ൻ ഉ​റ​പ്പു ന​ൽ​കും. ജീ​വ​ന​ക്കാ​രു​ടെ അ​വ​സാ​ന മാ​സ പെ​ൻ​ഷ​ന്‍റെ 60 ശ​ത​മാ​ന​വും കു​ടും​ബ പെ​ൻ​ഷ​ൻ ഉ​റ​പ്പാ​ക്കും.

എ​ൻ​പി​എ​സി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ന് അ​നു​വാ​ദം ന​ൽ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ 10 ശ​ത​മാ​നം വി​ഹി​തം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ തു​ട​രും.