ന്യൂ​ഡ​ൽ​ഹി: യോ​ഗ്യ​ത​യി​ല്ലാ​ത്ത പൈ​ല​റ്റു​മാ​രെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന് എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ 90 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ പ​ങ്കു​ൽ മാ​ത്തൂ​ർ ആ​റു​ല​ക്ഷം രൂ​പ​യും ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ർ മ​നീ​ഷ് വാ​സ​വ​ദ മൂ​ന്നു ല​ക്ഷം രൂ​പ​യും പി​ഴ അ​ട​യ്ക്ക​ണം.

നോ​ണ്‍ ട്രെ​യ്ന​ര്‍ ലൈ​ന്‍ ക്യാ​പ്റ്റ​നെ ഉ​പ​യോ​ഗി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ഡി​ജി​സി​എ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

ജൂ​ലൈ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ഭാ​വി​യി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ പൈ​ല​റ്റു​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​യി ഡി​ജി​സി​എ അ​റി​യി​ച്ചു.