നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 14 മരണം
Friday, August 23, 2024 2:04 PM IST
കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യൻ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു.
നേപ്പാളിലെ തനാഹുൻ ജില്ലയിലെ മർസ്യാംഗ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. 40 യാത്രക്കാരുമായി പൊഖാറയിൽനിന്ന് കാഠ്മണ്ഡുവിലേക്കു പോകുകയായിരുന്നു ബസ്. കാഠ്മണ്ഡുവിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
യുപിയിൽ നിന്നുള്ള യുപിഎഫ്ടി 7623 നമ്പറിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് താഴേക്കുപതിച്ച ബസ് നദിയുടെ കരയോട് ചേർന്നാണ് വീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.