കൊച്ചി: ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ‘ആ​മേ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ നി​ർ​മ​ൽ വി. ​ബെ​ന്നി അ​ന്ത​രി​ച്ചു. നി​ർ​മാ​താ​വ് സ​ഞ്ജ​യ് പ​ടി​യൂ​ർ ആ​ണ് നി​ർ​മ​ലി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

‘‘പ്രി​യ സു​ഹൃ​ത്തി​ന് ഹൃ​ദ​യ വേ​ദ​ന​യോ​ടെ വി​ട. ആ​മേ​നി​ലെ കൊ​ച്ച​ച്ച​ൻ, എ​ന്‍റെ ‘ദൂ​രം’ സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം നി​ർ​മ​ൽ ആ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം. പ്രി​യ സു​ഹൃ​ത്തി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ ശാ​ന്തി ല​ഭി​ക്ക​ട്ടെ​യെ​ന്ന് സ​ർ​വേ​ശ്വ​ര​നോ​ട് പ്രാ​ർ​ഥി​ക്കു​ന്നു.’’സ​ഞ്ജ​യ് പ​ടി​യൂ​രി​ർ കു​റി​ച്ചു.



ഹാ​സ്യ​പ​രി​പാ​ടി​ക​ളി​ലൂ​ടെ‌​യാ​ണ് നി​ർ​മ​ൽ ബെ​ന്നി ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ലൂ​ടെ​യും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 2012 -ൽ ​ന​വാ​ഗ​ത​ർ​ക്ക് സ്വാ​ഗ​തം എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ആ​മേ​ൻ, ദൂ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.