ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Friday, August 23, 2024 12:46 PM IST
പത്തനംതിട്ട: അഞ്ചക്കാലായിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു യുവാവ് മരിച്ചു. സഹയാത്രികനായ സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു.
ഇലന്തൂര്‍ നിരവത്തു വീട്ടില്‍ മിഥുൻ (മണികണ്ഠന്-21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുനലൂര്‍ സ്വദേശി അനന്തു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുന് മരിച്ചു. മൈ ക്രെയിന്‍ സര്‍വീസിലെ ജീവനക്കാരായിരുന്നു ഇരുവരും.