കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ടാ​തി​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ന​വീ​നാ​ണ് വെ​ടി​യേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ന​വീ​ന്‍റെ അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ കി​ഷോ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ​വ​ച്ച് ന​വീ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ കി​ഷോ​ർ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു.​സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ല.

വെ​ടി​യൊ​ച്ച കേ​ട്ട ആ​രോ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

വി​ദേ​ശ​ത്താ​യി​രു​ന്ന കി​ഷോ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.​ന​വീ​നും കി​ഷോ​റും ത​മ്മി​ൽ
ഇ​ട​യ്‌​ക്കി​ടെ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.