ലൊ​സെ​യ്ൻ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം. 89.49 മീ​റ്റ​ർ ദു​ര​മാ​ണ് നീ​ര​ജ് ജാ​വ​ലി​ൻ പാ​യി​ച്ച് ര​ണ്ടാ​മ​തെ​ത്തി​യ​ത്.

ആ​ണ്ടേ​ഴ്സ​ൺ പീ​റ്റേ​ഴ്സാ​ണ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 90.61 മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ണ്ടേ​ഴ്സ​ൺ ജാ​വ​ലി​ൻ എ​റി​ഞ്ഞ​ത്. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​ണ് ഗ്ര​നേ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സ്.

2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി​യും 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണ​വും നീ​ര​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പാ​രീ​സ് ഒ​ളി​മ്പി​ക്സ് ജാ​വ​ലി​നി​ൽ സ്വ​ർ​ണം നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍റെ ന​ദീം ആ​ർ​ഷാ​ദ് ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.