പി.കെ.ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ല: മന്ത്രി ഗണേഷ്
Thursday, August 22, 2024 3:23 PM IST
തിരുവനന്തപുരം: ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളിൽ പാര്‍ട്ടി നടപടി നേരിട്ട സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിയെ പുകഴ്ത്തി മന്ത്രി ഗണേഷ് കുമാര്‍. ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലത് ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴുള്ളതെന്നും ഗണേഷ് പറഞ്ഞു.
പി.കെ.ശശി അധ്യക്ഷനായ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ കോളജിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പി.കെ .ശശിയെക്കുറിച്ച് അഭിമാനത്തോടെ എവിടെയും പറയും, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. എംഎല്‍എ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ സ്നേഹത്തിന് മുന്‍തൂക്കം കൊടുത്ത് സഹായിക്കുന്ന വ്യക്തിയാണ്.
മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി. അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകര്‍ക്കുന്നതെന്ന് ഓര്‍ക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആര്‍ക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.