അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വ​ള​ഞ്ഞ​വ​ഴി​യി​ൽ ര​ണ്ട് വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് പു​തു​വ​ൽ സു​രേ​ന്ദ്ര​ൻ, അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യും ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ രൂ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സു​നാ​മി പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടു​ക​ളാ​ണ് ക​ട​ലെ​ടു​ത്ത​ത്. ത​ക​ർ​ന്ന വീ​ട്ടി​ൽ നി​ന്ന് വീ​ട്ടു​കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ ഒ​രു ക​ല്ല് പോ​ലും തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​വി​ടെ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശവാ​സി​ക​ൾ പ​റ​ഞ്ഞു. നി​ര​വ​ധി വീ​ടു​ക​ൾ ഇ​പ്പോ​ഴും ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്.