ഭർത്താവിനു പിന്നാലെ ഭാര്യയും; ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറിയാകും
Wednesday, August 21, 2024 3:58 PM IST
തിരുവനന്തപുരം: ശാരദ മുരളീധരനെ അടുത്ത ചീഫ് സെക്രട്ടറിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി. വേണു ഈ മാസം 31 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ശാരദയെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത്.
നിലവിൽ പ്ലാനിംഗ് ബോർഡിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. സംസ്ഥാനത്ത് ദമ്പതികൾ മുൻപും ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അടുപ്പിച്ച് ഈ സ്ഥാനത്തേക്ക് ഭാര്യാ ഭർത്താക്കന്മാർ എത്തുന്നത്.
സ്ഥാനമൊഴിയുന്ന വി. വേണുവിന് പുതിയ ചുതല സർക്കാർ ഏൽപ്പിക്കുമെന്നും സൂചനയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാനായി സർക്കാർ ഓരു സമിതിയെ നിയോഗിക്കുന്നുണ്ട്. ഇതിന്റെ തലപ്പത്തേക്ക് വേണു എത്തുമെന്നാണ് വിവരം.