തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്കും തി​രി​ച്ചും ആ​യി​രി​ക്കും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ബം​ഗ​ളു​രു എ​സ്എം​വി​ടി സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക. 16 തേ​ർ​ഡ് എസി കോ​ച്ചു​ക​ളു​ള്ള ട്രെയി​നാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ മ​റ്റ് സ്റ്റോ​പ്പു​ക​ൾ.

ട്രെ​യി​ൻ ന​മ്പ​ർ - 06239 എ​സ്എം​വി​ടി ബം​ഗ​ളു​രു - കൊ​ച്ചു​വേ​ളി. ട്രെ​യി​ൻ ന​മ്പ​ർ - 06240 കൊ​ച്ചു​വേ​ളി - എ​സ്എം​വി​ടി ബം​ഗ​ളു​രു എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ക.

രാ​ത്രി ഒ​മ്പ​തി​ന് ബം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് ശേ​ഷം 2.15 ന് ​കൊ​ച്ചു​വേ​ളി​യി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.30 ന് ​ബം​ഗ​ളു​രു​വി​ലും എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീ​സ്.