തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​വൈ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 13 ഇ​ന​ങ്ങ​ളു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​പ്ലൈ​കോ ഓ​ണ​വി​പ​ണി​ക​ള്‍ സെ​പ്റ്റം​ബ​ർ ആ​റ് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റി​ൽ ല​ഭ്യ​മാ​ക്കും. ആ​റ് ല​ക്ഷം പേ​ർ​ക്ക് 36 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ജൈ​വ പ​ച്ച​ക്ക​റി​യും ഓ​ണം ഫെ​യ​റു​ക​ളിൽ ഒ​രു​ക്കും. വ​യ​നാ​ട് ദു​ര​ന്തത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷം ഒ​ഴി​വാ​ക്കി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളും. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് പെ​ട്ടെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​നാ​യി ഈ​ടി​ല്ലാ​തെ വാ​യ്പ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

75 സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നി​ല​വി​ൽ താ​മ​സ​യോ​ഗ്യ​മാ​ണ്. പു​ന​ര​ധി​വാ​സം കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ്പാ​ക്കും. 219 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ക്യാ​മ്പി​ൽ തു​ട​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.