മേഘാലയയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍പിപിയില്‍ ചേര്‍ന്നു
Tuesday, August 20, 2024 3:39 AM IST
ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആകെയുള്ള നാല് എംഎല്‍എമാരില്‍ മൂന്ന് പേരും എന്‍പിപിയില്‍ ചേര്‍ന്നു.
മാവ്ഹതിയില് നിന്നുള്ള ചാല്‍സ് മാരിംഗര്, നോംഗ്സ്റ്റോയ്ന് മണ്ഡലത്തിലെ എംഎല്‍എ ഗബ്രിയേല്‍ വാഹ്ലാംഗ്, ഉംസ്നിംഗ് മണ്ഡലത്തിലെ എംഎല്‍എ സെലസ്റ്റിന്‍ ലിംഗ്ഡോ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് എന്‍പിപിയില്‍ ചേര്‍ന്നത്. മൈലിയം എംഎല്‍എ റോണി ലിംഗ്ഡോ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ സാന്നിധ്യത്തിലാണ് എംഎല്‍എമാര്‍ എന്‍പിപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ ജയിച്ച എന്‍പിപിയുടെ അംഗസംഖ്യ ഇതോടെ 31 ആയി.