കാഫിർ സ്ക്രീൻഷോട്ട്; നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
Sunday, August 18, 2024 3:52 PM IST
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.
വടകര ബ്ലോക്ക് കമ്മിറ്റിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും പോസ്റ്ററിൽ പറയുന്നു.
റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ റിബേഷ് ഷെയർ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന അനുമാനത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെ റിബേഷിനെതിരെയുംഡിവൈഎഫ്ഐക്കെതിരെയും വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
വിവാദത്തിൽ പ്രതിരോധം തീർക്കുന്നതിനായി ഇന്ന് ഡിവൈഎഫ്ഐ വടകരയിൽ ബഹുജന പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.