ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ചെല്‍സിയെ നേരിടും
Sunday, August 18, 2024 7:37 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ചെല്‍സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനാണ് മത്സരം.
ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് മത്സരം നടക്കുക. രണ്ട് ടീമിലേയും സൂപ്പര്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.
വിജയത്തോടെ സീസണ് ആരംഭിക്കുകയെന്നതായിരിക്കും ഇരു ടീമുകളുടേയം ലക്ഷ്യം.