ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം ; ഉത്തരവിറങ്ങി
Friday, August 16, 2024 8:35 PM IST
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം തുടരും.
കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി തള്ളി. സംസ്ഥാനത്ത് 6000 ഡ്രൈവിംഗ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്.
നിറംമാറ്റുന്നതോടെ ഈ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയും. നിലവില്‍ എല്‍ ബോര്‍ഡ് മാത്രമാണ് ഡ്രൈവിംഗ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാര്‍ഗം.