മികച്ച നടൻ പൃഥ്വിരാജ്, നടിമാർ ഉർവശിയും ബീന ആർ. ചന്ദ്രനും; മികച്ച ചിത്രമായി കാതൽ
Friday, August 16, 2024 12:27 PM IST
തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആടുജീവിതത്തിലെ പൃഥ്വിരാജ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിമാർക്കുള്ള പുരസ്കാരം ഉർവശിയും ബീന ആർ. ചന്ദ്രനും പങ്കിട്ടു. മികച്ച സംവിധായകൻ ബ്ലെസി. മികച്ച ചിത്രം കാതൽ. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).
ചലച്ചിത്രപുരസ്കാരം ഇവർക്ക്
മികച്ച ചിത്രം: കാതൽ
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട
മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം
മികച്ച നടൻ: പൃഥ്വിരാജ്. ചിത്രം: ആടുജീവിതം
മികച്ച നടിമാർ: ഉർവശി, ബീന ആർ.ചന്ദ്രൻ
മികച്ച സ്വഭാവ നടൻ: വിജയരാഘവൻ
മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ
മികച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ്
മികച്ച ബാലതാരം (ആൺ): അവ്യുക്ത് മേനോൻ
മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്. ചിത്രം: ആടുജീവിതം
മികച്ച തിരക്കഥാകൃത്ത്: രോഹിത് എം.ജി.കൃഷ്ണൻ. ചിത്രം: ഇരട്ട
മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹനൻ
മികച്ച സംഗീതസംവിധായകൻ: ജസ്റ്റിൻ വർഗീസ്.
മികച്ച പശ്ചാത്തലസംഗീതം: മാത്യൂസ് പുളിക്കൻ. ചിത്രം: കാതൽ
മികച്ച പിന്നണി ഗായിക: ആൻ ആമി
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റർ
മികച്ച കലാസംവിധാനം : മോഹൻദാസ്. ചിത്രം: 2018 എവരിവൺ ഈസ് എ ഹീറോ
2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്