കോൺഗ്രസ് എംഎൽഎയുടെ ഔദ്യോഗിക വസതിയിൽ കവർച്ച
Friday, August 16, 2024 12:35 AM IST
ഭോപ്പാൽ: കോൺഗ്രസ് എംഎൽഎ ജയവർധൻ സിംഗിന്റെ ഔദ്യോഗിക വസതിയിൽ കവർച്ച. ഭോപ്പാലിലെ പ്ലഷ് ചാർ ഇംലി മേഖലയിലെ വസതി കുത്തിത്തുറന്ന മോഷ്ടാക്കൾ 12,000 രൂപ കവർന്നു.
സംഭവത്തിൽ ജയവർധന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ സിംഗ് ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.