ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടന്ന കുട്ടി കാൽ വഴുതി വീണ് ഗുരുതരമായി പൊള്ളലേറ്റു
Tuesday, August 13, 2024 10:47 PM IST
ചെന്നെ: ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ വീണ രണ്ടാം ക്ലാസുകാരന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലാണ് സംഭവം.
ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ കൂട്ടി കാൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടി കീഴ്പാക്കം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുട്ടിയുടെ ശരീരത്തിൽ 41 ശതമാനം പൊള്ളലേറ്റതായാണ് വിവരം. കുട്ടി അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.