പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​നി​താ ക​ണ്ട​ക്ട​ർ​ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​നെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30ന് ​ചെ​ങ്ങ​ന്നൂ​ര്‍ - പ​ത്ത​നം​തി​ട്ട റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ല​ന്തൂ​ര്‍ പൂ​ക്കോ​ട് സ്വ​ദേ​ശി കോ​ശി (75) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ട​ക്ട​ര്‍ സീ​റ്റി​നു പി​ന്നി​ലി​രു​ന്ന ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബ​സ് നി​ർ​ത്തി​യ ഉ​ട​നെ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ യാ​ത്ര​ക്കാ​ർ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.