മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി
Tuesday, August 13, 2024 3:50 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വെ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. റാണി കമലാപാട്ടി-സഹര്‍ഷ പാസഞ്ചര്‍ ട്രെയിന്‍ ആണ് പാളം തെറ്റിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ട്രെയിന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിനിടെയാണ് രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.