ക്യാന്റീനിൽ വെള്ളമില്ല; സെക്രട്ടേറിയറ്റിൽ ജീവനക്കാർ ഏറ്റുമുട്ടി
Monday, August 12, 2024 5:34 PM IST
തിരുവനന്തപുരം: ക്യാന്റീനിൽ വെള്ളമില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിൽ ഇടതു സംഘടനാ ജീവനക്കാർ തമ്മിൽ തമ്മിൽ കൈയാങ്കളി. ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
ട്രഷറിയിലെ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകരായ അമൽ, സോമൻ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ട്രഷറി ജീവനക്കാരൻ അമലാണ് പ്രശ്നമുണ്ടാക്കിയതെന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരോപിച്ചു.
എന്നാൽ ചിലർ മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് ട്രഷറി ജീവനക്കാരും ആരോപിച്ചു. സംഭവത്തിൽ ട്രഷറി ജീവനക്കാർക്കെതിരെ ക്യാന്റീൻ ജീവനക്കാർ കൻോൺമെന്റ് പോലീസിൽ പരാതി നൽകി.