നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ
Monday, August 12, 2024 2:48 AM IST
ജംഷഡ്പൂർ: ജാർഖണ്ഡിൽ നഴ്സറി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.
ദൈഗുട്ടു സ്വദേശിയായ ജയ്ശ്രീ തിവാരി(30)യാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിയാഴ്ച സ്കൂളിൽ നിന്ന് വീട്ടിലെത്തിയ മൂന്നു വയസുകാരിയായ പെൺകുട്ടി വയറുവേദനയെക്കുറിച്ച് പരാതിപ്പെടുകയും സ്കൂൾ ഡ്രൈവറുടെ ക്രൂരകൃത്യത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയുമായിരുന്നു.
പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് അറസ്റ്റിലായി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.