ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു; ആളപായമില്ല
Sunday, August 11, 2024 3:15 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. ന്യോമ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. 14 സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.