കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍: ഡ്രോണ്‍ സര്‍വേ ഇന്നും തുടരും
Sunday, August 11, 2024 7:38 AM IST
കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഡ്രോണ്‍ സര്‍വെ ഇന്നും തുടരും. ഉരുള്‍പൊട്ടലിലെ നാശനഷ്ടം കണക്കാക്കാനാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്.
ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ നടക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്.
നഷ്ടപരിഹാരം സംബന്ധിച്ചുള്ള കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു വരുന്നതായി കൃഷി വകുപ്പ് അറിയിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.