പാലക്കാട്ട് കർഷകൻ ജീവനൊടുക്കി
Thursday, August 8, 2024 11:13 AM IST
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷൻ ജീവനൊടുക്കി. പാലക്കാട് നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമൻ ആണ് മരിച്ചത്.
കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽകൃഷി ചെയ്ത് വരികയായിരുന്നു സോമന്.